NEWS
ഗുരുതര വീഴ്ച സ്ഥിരികരിച്ച് അന്വേഷണ റിപ്പോർട്ട്
19/05/2025 04:27 PM IST
ചെറുകര സണ്ണിലൂക്കോസ്

ഇല്ലാത്ത മോഷണക്കുറ്റം ചുമത്തിയാണ് പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയായ ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ചതെന്നും.ബിന്ദുവിനെ പ്രതിയാക്കിയത് പ്രാഥമിക നടപടി പോലും പൂർത്തിയാക്കാതെയെന്നുമാണ് അന്വേഷണ റിപ്പോ ർട്ട് .
വിവാദത്തിന് പിന്നാലെ സംഭവത്തില്‍ ഒടുവില്‍ നടപടിയെടുത്തു. പേര്‍ക്കട എസ് ഐ പ്രസാദിനെ സസ്പെന്റ് ചെയ്തു. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സിറ്റി പോലീസ് കമ്മീഷണര്‍ സ്വീകരിച്ചത്. കന്റോണ്‍മെന്റ് എസിപിയുടെ വിശദമായ റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും കമ്മീഷണര്‍ അറിയിച്ചു.
മാല കാണാതായത് ഏപ്രിൽ 18 നാണ്. പരാതി വന്നത് 23 ന് വൈകി വന്ന പരാതിയായിട്ടും
വീട് പരിശോധിച്ചില്ല. അനാവശ്യമായി ബിന്ദുവിനെ ' ദേഹ പരിശോധന നടത്തിയെന്നും അന്വേഷണ റിപ്പോർട്ടിൽ പരാമർശം..
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











